Thursday, August 1, 2019
നിഴലിനു പണ്ടേ ഇരുളിനോടായിരുന്നു പ്രണയം. പക്ഷേ എന്തോ... എങ്ങനെയോ .... നമ്മുടെ നിഴലുകൾ പരസ്പരം പ്രണയിച്ചു. നമ്മുടെ നിഴലിനു ഇത്രയും തേജസ് ഉണ്ടായത് എങ്ങനെയെന്ന് നീ ചിന്തിച്ചിട്ടുണ്ടോ? ഒരു പക്ഷേ നിന്നോടുള്ള പ്രണയമാകാം അത് പ്രദീപ്തമാക്കുന്നത്. ഞാൻ നിന്നോടൊപ്പമുള്ള നിമിഷത്തിലാണ് എന്റെ നിഴലിനു ശോഭയേറുന്നത്, അതൊരു ജ്വാലയായി മാറുകയാണ്. അന്തതമസ്സിലും കത്തിജ്വലിക്കുന്ന അനന്തമായ പ്രണയം... ആ ജ്വലിക്കുന്ന പ്രണയത്തിൽ നിന്നുണ്ടാകുന്ന നിഴൽ എന്റേതല്ല, അത് നിന്റെതാണ്, നീ മാത്രമാണ് എന്നിലുള്ളത്. കാലം കടന്നുപോയേക്കാം, പക്ഷെ ഞാനാകുന്നു നിഴൽ നിനക്കൊപ്പം എന്നും ഉണ്ടാകും. ഒരു വേള നിനക്കുമുന്നിൽ നിഗൂഢമായ അന്ധകാരം കടന്നുവന്നേക്കാം,ആ നിമിഷം നിനക്കു നിന്റെ നിഴൽ നഷ്ടമായേക്കും, ഒന്ന് മാത്രം നീ ഓർക്കുക, ആ അന്ധകാരത്തിൽ എരിഞ്ഞു നിന്റെ നിഴലായിടാൻ, ഒപ്പം കൂടാൻ, എന്റെ പ്രണയം എന്നും നിനക്കൊപ്പം ഉണ്ടാകും.. നിന്റെ മാറോടണയാൻ, നിന്റേതു മാത്രമാകാൻ കൊതിക്കുന്ന ആ നിമിഷത്തെയാണ് ഞാൻ പ്രണയിക്കുന്നത്.. എന്നും നിനക്കായി മാത്രം നിന്റെ നിഴൽ.
Subscribe to:
Posts (Atom)